Zygo-Ad

ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ ദേശീയതല അബാക്കസ്സ് ചാമ്പ്യൻഷിപ്പ് മത്സര വിജയികളെ ആദരിച്ചു.


കതിരൂർ: ദേശീയതല അബാക്കസ്സ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ഞായറാഴ്ച്ച കതിരൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് ആദരിച്ചത്. 

ചെന്നൈയിൽ വെച്ച് നടന്ന ദേശീയതല പരീക്ഷയിൽ 582 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്ഥാപനമെന്ന അംഗീകാരവും ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന് ലഭിച്ചിരുന്നു.

കതിരൂർ ബാങ്ക് പ്രസിഡണ്ട്‌ ശ്രീ ശ്രീജിത്ത്‌ ചോഴന്റെ അധ്യക്ഷതയിൽ നടന്ന ചടങ്, പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഷൈലജ എ ഉദ്ഘാടനം നിവഹിച്ചു.

ചടങ്ങിൽ വെറ്റിനറി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ശ്രീ സന്തോഷ്‌ സി ആർ, സംസ്ഥാന തലത്തിലെ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഭാരത് ചന്ദ്രൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീമതി സരിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നിന്നു മാത്രമായി 150 ൽ പരം വിദ്യാർത്ഥികളായിരുന്നു പരീക്ഷയിൽ പങ്കെടുത്തത്. ചടങ്ങിൽ കണ്ണൂർ ജില്ലയിലെ ന്യൂറോനെറ്റ് ടീച്ചർ മാർക്കുള്ള ആദരവും, ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ന്യൂറോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീമതി സരിത പി ബിജു വിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചീഫ് ടെക്നോളജി ഓഫീസർ ശ്രീ പ്രജിത്ത് പി വി സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ ശ്രീ ബിജു പച്ചിരിയൻ നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ