Zygo-Ad

രണ്ടു കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍


പേരാവൂർ: പേരാവൂരില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. പേര്യയിലെ ചമ്മനാട്ട് അബിൻ തോമസ് (28), കണിച്ചാർ മലയാംപടിയിലെ പുഞ്ചക്കുന്നേല്‍ അലൻ മനോജ് (22) എന്നിവരെ പേരാവൂർ എസ്‌എച്ച്‌ഒ പി.ബി.സജീവിന്‍റെ നേതൃത്വത്തിലുള്ള പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റു ചെയ്തത്.

ഇവരില്‍ നിന്ന് 1.927 കിലോ കഞ്ചാവ് കണ്ടെത്തു. ഇവർ സഞ്ചരിച്ച പള്‍സർ ബൈക്കും കസ്റ്റഡിയിലെടുത്തു. എസ്‌ഐ അബ്ദുള്‍ നാസർ, എസ്‌ഐ ജോമോൻ, സത്യൻ, ഷമീർ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ