Zygo-Ad

തൊട്ടിൽപ്പാലം ടൗണിൽ കാട്ടാനയിറങ്ങി; ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


 ഇരിട്ടി: ഇരിട്ടി ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിൽപ്പാലം ടൗണിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. വ്യാഴാഴ്ച പുലർച്ചെ ടൗണിന് സമീപത്തെ റോഡിലാണ് കാട്ടാന പ്രത്യക്ഷപ്പെട്ടത്. ഈ സമയം അതുവഴി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പുലർച്ചെ ടൗൺ പരിസരത്ത് കാട്ടാനയെ കണ്ട നാട്ടുകാർ ഉടൻ തന്നെ വനപാലകരെ വിവരമറിയിച്ചു. സമീപത്തെ വനമേഖലയിൽ നിന്നും ആന ടൗണിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് വനപാലക സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്).


വളരെ പുതിയ വളരെ പഴയ