മാഹി:കടന്നലാക്രമത്തിൽ കൂത്തുപറമ്പ് സ്വദേശിയായ വയോധികന് കുത്തേറ്റു.കൂത്തുപറമ്പ് ഉപ്പിലപ്പീടികയിലെ രാജനാ (70) ണ് കടന്നൽ കുത്തേറ്റത്.രാജൻ പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപത്തെ മജിസ്റ്റിക്ക് ഓയിൽ മില്ലിലെ ജീവനക്കാരനാണ്. മാക്കുനിയിൽ ബസ്സിറങ്ങി നടന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ഞേറക്കോൾ ഭാഗത്തെ മരത്തിൽ നിന്ന് ഇളകി വന്ന കടന്നൽ കൂട്ടമാണ് ആക്രമിച്ചത്.
തലയിലും മുഖത്തും കുത്തേറ്റ രാജൻ സംഭവ സ്ഥലത്ത് നിന്ന് ഓടിയെങ്കിലും പിന്തുടർന്ന് എത്തിയ കടന്നലുകളിൽ നിന്ന് രക്ഷപ്പെടാനാകാതെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ വീട്ടിലെ ര ഞ്ചന എന്ന സ്ത്രീ കാറുമായി ഇതു വഴി വരുമ്പോൾ വീണു കിടക്കുന്ന ആളെ ഇവർ സാഹസികമായി രക്ഷപ്പെടുത്തുക യായിരുന്നു. ഉടനെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ എത്തിച്ചു.പ്രദേശത്തെ ഒരു യുവാവിനും കുത്തേറ്റിട്ടുണ്ട് .പന്തക്കൽ എസ്.ഐ.പി.ഹരിദാസും സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു. കടന്നൽക്കൂട്ടത്തെ തുരത്താൻ മാഹി അഗ്നിശമന സേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു - ഇന്നലെയായിരുന്നു സംഭവം
