Zygo-Ad

പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം

ചക്കരക്കൽ : പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിലെത്തിയ സ്കൂട്ടറിൽ നിന്നാണ് തീ ഉയർന്നത്. 

ജീവനക്കാർ ഉടൻ സ്കൂട്ടർ റോഡിലേക്ക് തള്ളി മാറ്റിയതിലാണ് വൻ അപകടമൊഴിവായത്. തിങ്കളാഴ്ച്ച വൈകിട്ടാണ് അപകടം. 

കുടുക്കി മൊട്ടയിലെ ഗിരീശൻ വൈദ്യരുടെതാണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ ഇന്ധനം നിറയ്ക്കാനെത്തിയപ്പോഴാണ് അപകടം. ഈ സമയത്ത് വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ഏതാനും വാഹന ഉടമകളും പമ്പിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തി സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ