കോട്ടയം മലബാർ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ഗ്രാമപഞ്ചായത്തിൽ നിന്നും ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറുമായ പി.പി സജിതക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.
കോട്ടയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് നഫീസത്തുൽ മിസിരിയ ടീച്ചറും, നാലാം വാർഡിൽ കെ താജുദ്ദീൻ പുറക്കളവും, എട്ടാം വാർഡിൽ കെപിസിദ്ദീഖ് കോട്ടയം പൊയിൽ, പതിനാലാം വാർഡിൽ പി എം മുനീർ കൂവപ്പാടി, പതിനഞ്ചാം വാർഡിൽ എം എം മുംതാസുമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കോട്ടയം പൊയിലിൽ നിന്നും പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. മത്സരിക്കുന്ന വാർഡുകളിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു
