Zygo-Ad

കൂത്തുപറമ്പ് നഗരസഭയിൽ ദമ്പതികൾ സ്ഥാനാർത്ഥിയായി രംഗത്ത്

 


കൂത്തുപറമ്പ്: മുന്നണി രാഷ്ട്രീയത്തിൽ അപൂർവമായൊരു കാഴ്ച്ചയായി ദമ്പതികൾ ഒരുമിച്ച് തിരഞ്ഞെടുപ്പ് രംഗത്ത്. കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി  പന്ന്യോറയിലെ മാണിക്യത്തിലുള്ള വി. രാജീവനും പി. ഷൈജയും ജനവിധി തേടുന്നു.

കുടുംബജീവിതത്തെപ്പോലെ തന്നെയാണിവർ പൊതുജനപ്രവർത്തനത്തെയും കാണുന്നത്. പന്ന്യാറ വാർഡിൽ നിന്നാണ് വി. രാജീവൻ മത്സരിക്കുന്നത്. മുൻ നഗരസഭാ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ പി. ഷൈജയ്ക്കു പ്രദേശത്ത് മികച്ച ജനപിന്തുണയുണ്ട്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നഗരസഭാ കുടുംബശ്രീ ചെയർപേഴ്സൺ ആയിരുന്ന ഷൈജയുടെ നേതൃത്വത്തിൽ സിഡിഎസിന് ഐഎസ്‌ഒ അംഗീകാരം നേടാനും കഴിഞ്ഞിരുന്നു.

നഗരസഭാപ്രവർത്തനത്തിലും സാമൂഹിക ഇടപെടലുകളിലും ഇരുവരും എതിരാളികൾക്കു പോലും സ്വീകാര്യത നേടിയ വ്യക്തിത്വങ്ങളാണ്. ഇത്തവണയും ശക്തമായ പിന്തുണയോടെ തെരഞ്ഞെടുപ്പ് രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനാണ് ദമ്പതികളുടെ ശ്രമം.

വളരെ പുതിയ വളരെ പഴയ