
ഇരിട്ടി: കനത്ത മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ചിരുന്ന തലശ്ശേരി–കൂർഗ് റോഡ് നവീകരണ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. മഴയ്ക്ക് മുന്നോടിയായി ആരംഭിച്ച പണി കാലവർഷം നേരത്തേ എത്തിയതോടെ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.
നിലവിൽ കൂട്ടുപുഴ–മാക്കൂട്ടം ഭാഗത്തെ 1.300 കിലോമീറ്റർ ദൂരം പുനർനിർമ്മിക്കുന്ന പ്രവൃത്തി ആണ് ആരംഭിച്ചിരിക്കുന്നത്. വിരാജ്‌പേട്ട എൻബിഎൻ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുത്ത ഭാഗമാണിത്.
7 മീറ്റർ വീതിയിലുള്ള മെക്കാഡം ടാറിംഗ്, കോൺക്രീറ്റ്, ഓവുചാൽ എന്നിവ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിലാണ് നവീകരണം.
മഴ കാരണം നിർത്തിവെച്ച മറ്റ് ഭാഗങ്ങളിലും പണികൾ ഉടൻ തുടരും
ഇതേ റോഡിലെ പെരുമ്പാടി മുതൽ 2.3 കിലോമീറ്റർ ദൂരം 5.5 കോടി രൂപ ചെലവിൽ പുതുക്കിപ്പണിയുന്ന പ്രവൃത്തിയും മഴ മൂലം നിർത്തിവെച്ചിരുന്നു. ഇവിടെ കൂടി പ്രവർത്തി ഉടൻ പുനരാരംഭിക്കുമെന്നാണ് വിവരം.
നവീകരണ പദ്ധതിയുടെ ഭാഗമായി:
2.7 കിലോമീറ്റർ – 3 കോടി രൂപ 1.300 കിലോമീറ്റർ – 3.75 കോടി രൂപ
എന്നിങ്ങനെ രണ്ട് പുതിയ പാക്കേജുകളും കരാർ ഉറപ്പിച്ചിട്ടുണ്ട്.
മെതിയടിപ്പാറ ഭാഗം: 850 മീറ്റർ 3 കോടി രൂപയ്ക്ക് പുനർനിർമാണം
മെതിയടിപ്പാറയിൽ 850 മീറ്റർ ദൂരം 3 കോടി രൂപയ്ക്ക് പുനർനിർമിക്കുന്ന പ്രവൃത്തി കൂടിയും എൻബിഎൻ കൺസ്ട്രക്ഷൻസ് ഏറ്റെടുത്തിട്ടുണ്ട്.
മുന്നത്തെ ഘട്ടത്തിൽ 4 കിലോമീറ്റർ ദൂരം 6 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയിരുന്നു.
ബാക്കി 6.55 കിലോമീറ്റർ ദൂരം കൂടി നവീകരിക്കുന്നതിനായി വീരാജ്‌പേട്ടയിലെ മലയാളി സമൂഹവും ജനപ്രതിനിധികളും ഫണ്ട് അനുവദനത്തിനായി ശ്രമിച്ചു വരുന്നു