Zygo-Ad

ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ കണിച്ചാർ ആറ്റാഞ്ചേരി സ്വദേശി കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ


 കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജ്(37)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ താമസസ്ഥലത്ത് അടുക്കളയിലെ സീലിംഗിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്.
കണ്ണൂര്‍ ഗ്രീന്‍സിലെ എച്ച്.ആര്‍.വിഭാഗം മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്-സാലി.
മക്കള്‍: ഏഞ്ചല്‍, നിയ.
സഹോദരങ്ങള്‍: ടോം ജോര്‍ജ്, ആന്‍ മേരി.
സംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പിന്നീട് നടക്കും.
വളരെ പുതിയ വളരെ പഴയ