Zygo-Ad

ശക്തമായ താക്കീതുമായി മമ്പറത്തു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


മമ്പറം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മമ്പറത്തും പരിസര പ്രദേശങ്ങളിലുമായി നടന്ന മാർക്സിസ്റ്റ്‌ അക്രമത്തിൽ പ്രതിഷേധിച്ചു ചക്കരക്കൽ, ധർമ്മടം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കളുടെ ആഭിമുഖ്യത്തിൽ മമ്പറം ടൗണിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു 

ചക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് കെ ഒ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. 

 ഉച്ചക്ക് നടന്ന സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. 

കെ പി സി സി ഭാരവാഹികളായ ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, അഡ്വ വി പി അബ്ദുൾ റഷീദ്,എൻ പി ശ്രീധരൻ, സജീവ് മാറോളി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, ഡി സി സി ഭാരവാഹികളായ സുരേഷ് ബാബു എളയാവൂർ, രാജീവൻ പാനുണ്ട, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ശ്രീജാ മഠത്തിൽ, കെ എസ് എസ് പി എ സ്റ്റേറ്റ് കൗൺസിൽ മെമ്പർ കെ ഒ അരവിന്ദാക്ഷൻ മമ്പറം ദിവാകരൻ, ധർമ്മടം ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ജയരാജൻ എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ