പിണറായി: വെണ്ടുട്ടായില്‍ പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് പരിക്കേറ്റ സംഭവത്തില്‍ നടന്നിരുന്ന വ്യാജ പ്രചരണങ്ങള്‍ പൊളിഞ്ഞു.
യുവാവ് പടക്കത്തിന് തിരി കൊളുത്തുന്നതിനിടെ കയ്യില്‍ നിന്ന് പടക്കം പൊട്ടുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു യുവാവിൻ്റെ കൈയില്‍ നിന്നും പടക്കം പൊട്ടുന്നതും വലതു കൈയ്ക്ക് പരിക്കേല്‍ക്കുന്നതും. കനാല്‍ക്കര സ്നേഹാലയത്തില്‍ വിപിൻ രാജിനാണ് പരിക്കേറ്റത്.
എന്നാല്‍ സംഭവം ബോംബ് സ്‌ഫോടനമാണെന്നായിരുന്നു വ്യാജ പ്രചാരണം. കോണ്‍ഗ്രസും ബിജെപി യും ചില മാധ്യമങ്ങളും വിഷയത്തില്‍ ബോംബ് സ്ഫോടനമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. ബോംബ് നിർമാണ വേളയിലാണ് സ്ഫോടനം നടന്നതെന്നുള്‍പ്പെടെ പ്രചരണം നടന്നിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോ. യുവാവ് പടക്കത്തിന് തീ കൊളുത്താൻ ശ്രമിക്കുന്നതും തിരി കത്തിക്കുന്നതിനിടയില്‍ കൈയില്‍ നിന്ന് പടക്കം പൊട്ടുന്നതും വീഡിയോയില്‍ കാണാം.
