കൂത്തുപറമ്പ്: അന്താരാഷ്ട്ര സംഘടനയായ വൈസ്‌മെൻ ഇന്റർനാഷണലിന്റെ കീഴിൽ വനിതകൾ മാത്രമുള്ള വൈസ് വുമൺസ് ക്ലബ് ഓഫ് കൂത്തുപറമ്പ്, ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഏരിയ സർവീസ് ഡയറക്ടർ സി. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, റീജനൽ ഡയറക്ടർ പി.എസ്. ഫ്രാൻസിസ് സ്ഥാനാരോഹണ കർമ്മത്തിന് നേതൃത്വം നൽകി. ഡിസ്ട്രിക്ട് 4 ഗവർണർ സാബു കുര്യാക്കോസ് പുതിയ അംഗത്വ വിതരണം നിർവ്വഹിച്ചു.
സാമൂഹ്യ സേവനത്തിന് തുടക്കം
ക്ലബ്ബിന്റെ ആദ്യ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി പാലാപറമ്പ് സ്നേഹനികേതൻ ഡയറക്ടർ സിസ്റ്റർ ആൽഫിക്ക് ഭക്ഷ്യസാധനങ്ങൾ നൽകി. മുൻ റീജിയണൽ ഡയറക്ടർ കെ.എം. ഷാജി ഈ പരിപാടി ഉദ്ഘാടനം ചെയ്തു.
അംഗീകാരങ്ങൾ
പരിസരവാസികളെ തെരുവുനായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച പൂക്കോട് റേഷൻകട ജീവനക്കാരി കെ. വിജിന ഷീജനെയും സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണ മെഡൽ ജേതാക്കളായ ദേശീയ താരങ്ങൾ അനഘ പി., അനുവർണിക എസ്. എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മുൻ റീജിയണൽ ഡയറക്ടർമാരായ വർഗ്ഗീസ് ചെറി, പി.ഐ. അനിൽ, ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം, സ്ഥാനമേറ്റ പ്രസിഡന്റ് സി.വി. സുരഭി, സെക്രട്ടറി എ.ടി. സവിത, യശോദ പയ്യൻ, സി.എം. ലത, വി.കെ. റീന എന്നിവർ പ്രസംഗിച്ചു.
ദേശീയ താരങ്ങളായ അനുവർണിക എസ്, അനഘ പി എന്നിവർ അവതരിപ്പിച്ച യോഗാസന നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിന് മധു പണിക്കർ സ്വാഗതവും ട്രഷറർ എം. രമണി നന്ദിയും പറഞ്ഞു




