കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടുന്നതുമായി ബന്ധപ്പെട്ട് കണ്ണവത്ത് പ്രവർത്തകർക്കൊപ്പമെത്തിയ സിപിഐ എം ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി പി. ജിനീഷിനുനേരെ ആർഎസ്എസ്കാരുടെ ആക്രമണം.
കണ്ണവത്തെ ഷൈലേഷ്, ലിജിൻ (കുഞ്ഞു), കാവേരി ഉണ്ണി (ശ്രീജേഷ്), മണപ്പാട്ടി വിനീഷ്, ആലപ്പറമ്പിലെ ബവിൻ (അപ്പു) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ലോക്കൽ സെക്രട്ടറി സഞ്ചരിച്ച കാറിന്റെ താക്കോലും കാറിലുണ്ടായിരുന്ന പണവും സംഘം കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ പി. ജിനീഷിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ അക്രമത്തിൽ സിപിഐ എം കൂത്തുപറമ്പ് ഏരിയാക്കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് ജോലികൾക്കിടെ നടന്ന ആക്രമണത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഏരിയാക്കമ്മിറ്റി ആവശ്യപ്പെട്ടു.
