Zygo-Ad

കല്ലൂർ മഹാവിഷ്ണു ക്ഷേത്രോത്സവം ഇന്നുമുതൽ

 മട്ടന്നൂർ: കല്ലൂർ മഹാവിഷ്ണു ക്ഷേത്രോത്സവം 12 മുതൽ 15 വരെ നടക്കും.

12-ന് അയ്യപ്പൻ കാവിലിൽ പാട്ടുത്സവം നടക്കും. മൂന്നിന് കളമെഴുത്ത്, തുടർന്ന് നെല്യാട് വാദ്യസംഘത്തിന്റെ തായമ്പക, ഈടും കൂറും നൃത്തം, തേങ്ങ ഉടയ്ക്കൽ എന്നിവ നടക്കും. മഹാവിഷ്ണു ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് കലവറ നിറയ്ക്കൽ ഘോഷയാത്ര.

13-ന് തിടമ്പ് നൃത്തം, ദേവദർശ് നയിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.

14-ന് മഹാമൃത്യുഞ്ജയ ഹോമം, തുലാഭാരം തൂക്കൽ, വിവിധ കലാ പരിപാടികൾ. 15-ന് മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തൃത്തായമ്പക, പാണ്ടിമേളം, തിടമ്പ് നൃത്തം എന്നിവയുണ്ടാകും.

വളരെ പുതിയ വളരെ പഴയ