Zygo-Ad

യുഡിഎഫ് സ്ഥാനാർത്ഥിക്കും പോളിംഗ് ഏജന്റിനും മർദ്ദനം: സിസിടിവി ദൃശ്യം പുറത്ത്

 


വേങ്ങാട്: കണ്ണൂർ ജില്ലയിലെ വേങ്ങാട് പഞ്ചായത്തിലെ 16-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കും പോളിംഗ് ഏജന്റിനും നേരെ ആക്രമണം. പോളിംഗ് ഏജന്റ് നരേന്ദ്ര ബാബുവിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


വേങ്ങാട് 16-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി. ഷീനക്കും മർദ്ദനമേറ്റതായി പരാതിയുണ്ട്.പോളിംഗ് ഏജന്റായ നരേന്ദ്ര ബാബുവിന്റെ ജനസേവന കേന്ദ്രവും ആക്രമണത്തിൽ തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണ് എന്ന് യുഡിഎഫ് ആരോപിച്ചു.

പോളിംഗിന് പിന്നാലെയുണ്ടായ ഈ അക്രമസംഭവങ്ങൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വളരെ പുതിയ വളരെ പഴയ