Zygo-Ad

കൂത്തുപറമ്പ് ടൗണിൽ കാറില്‍ ഇടിച്ച്‌ നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പോലീസ്


കൂത്തുപറമ്പ് നഗരത്തില്‍ കാറില്‍ ഇടിച്ച്‌ നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്‍ന്ന് പിടിച്ച്‌ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. വനംവകുപ്പിലെ താല്‍ക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.

ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനംവകുപ്പിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ കാർ യാത്രക്കാരിയായ കതിരൂർ സ്വദേശിനിക്ക് പരുക്കേറ്റു. രഘുനാഥൻ അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ ദൃശങ്ങളും പുറത്തു വന്നു.

പരിക്കേറ്റ കതിരൂർ സ്വദേശിനിയെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഡ്രൈവർക്കെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനും അപകടമുണ്ടാക്കി നിർത്താതെ പോയതിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ