Zygo-Ad

ചേരിക്കൽ-കോട്ടം പാലം പൂർത്തിയായി; മുഖ്യമന്ത്രി 17-ന് ഉദ്ഘാടനം ചെയ്യും

 


പിണറായി: പിണറായി പഞ്ചായത്തിലെ ചേരിക്കലിനെയും പെരളശേരി പഞ്ചായത്തിലെ കോട്ടത്തെയും ബന്ധിപ്പിക്കുന്ന ചേരിക്കൽ-കോട്ടം പാലം നാടിന് സമർപ്പിക്കുന്നു. ഫെബ്രുവരി 17-ന് വൈകിട്ട് 4:30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കിഫ്ബി ഫണ്ടിൽ നിന്നും 19 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

25 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിലൂടെ ഒരേസമയം രണ്ട് വലിയ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാം. ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകളും സജ്ജീകരിച്ചിട്ടുണ്ട്. പാലത്തോടൊപ്പം അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയായി. പുതിയ പാലം വരുന്നതോടെ ചേരിക്കൽ പ്രദേശത്തുള്ളവർക്ക് കൂത്തുപറമ്പ്-കണ്ണൂർ റോഡിലേക്കുള്ള യാത്ര എളുപ്പമാവുകയും യാത്രാസമയത്തിൽ വലിയ ലാഭമുണ്ടാവുകയും ചെയ്യും.

ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനായി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചേരിക്കൽ വായനശാലാ പരിസരത്ത് സംഘാടക സമിതി യോഗം ചേരും. പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് പുതിയ പാലം വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

വളരെ പുതിയ വളരെ പഴയ