Zygo-Ad

കണ്ണവത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്; റബ്ബർ തോട്ടത്തിൽ സ്ഫോടനം

 


കണ്ണവം: കണ്ണവത്ത് റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയിരുന്ന പശുവിന് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റു. തോട്ടത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന സ്ഫോടകവസ്തു പശു കടിക്കുകയോ ചവിട്ടുകയോ ചെയ്തപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പശുവിന്റെ വായയ്ക്കും താടിയെല്ലിനും സ്ഫോടനത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്.

സംഭവമറിഞ്ഞ് കണ്ണവം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പന്നിപ്പടക്കമാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. വന്യമൃഗങ്ങളെ വേട്ടയാടാൻ ലക്ഷ്യമിട്ട് ആരെങ്കിലും തോട്ടത്തിൽ സ്ഫോടകവസ്തുക്കൾ വെച്ചതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ജനവാസ മേഖലയ്ക്ക് സമീപമുള്ള തോട്ടത്തിൽ സ്ഫോടനമുണ്ടായത് നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്



വളരെ പുതിയ വളരെ പഴയ