Zygo-Ad

കൊട്ടിയൂർ വൈശാഖോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

 


മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടക്കുന്ന ദൈവത്തെകാണൽ ചടങ്ങോടെ കൊട്ടിയൂർ ഉത്സവത്തിന്റെ ആചാരപരമായ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. മേയ് 2 നാണ് പ്രക്കൂഴം. മേയ് 29 നു നെയ്യാട്ടം നടക്കും. മേയ് 30-ന് ഭണ്ഡാരം എഴുന്നള്ളത്തോടെ വൈശാഖോത്സവം ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ, പഞ്ചായത്ത്, മലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം എന്നിവർ സംയുക്തമായി ഒരുക്കുന്നത്.

പാർക്കിങ് സൗകര്യം വർധിപ്പിക്കുന്നതാണ് പ്രധാന വെല്ലുവിളി. മന്ദംചേരിയിലെ ഉരുളിക്കുളം, അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപം, സ്വകാര്യ വ്യക്തികളിൽ നിന്നും ലഭ്യമാക്കിയ ഭൂമി എന്നിവയുൾപ്പെടെ 13.5 ഏക്കർ സ്ഥലത്താണ് പാർക്കിങ് ഒരുക്കുന്നത്. ബസിന് 300 രൂപ, ട്രാവലറിന് 200 രൂപ, കാറിന് 100 രൂപ, ഓട്ടോറിക്ഷയ്ക്ക് 50 രൂപ, ബൈക്കിന് 25 രൂപ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതൽ ശുചിമുറികളും ഇത്തവണ സജ്ജമാക്കുന്നുണ്ട്. മന്ദംചേരിയിൽ 50, നടുക്കുനിയിൽ 20, അക്കരെ കൊട്ടിയൂരിലെ പുതിയ പാർക്കിങ് ഏരിയയിൽ 40 എന്നിങ്ങനെ ശുചിമുറികൾ പുതിയതായി ഒരുക്കുന്നു. ഇതിനു പുറമെ ഇക്കരെ കൊട്ടിയൂരിലെ പഴയ ബ്ലോക്കുകളും പ്രവർത്തിക്കും. കഴിഞ്ഞ വർഷം പാലത്തിന് സംഭവിച്ച തകരാറുകൾ കണക്കിലെടുത്ത്, ഇത്തവണ 2 കോടി രൂപ ചെലവിൽ 60 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമുള്ള പുതിയ സ്റ്റീൽ പാലം നിർമിച്ചുവരികയാണ്


 

വളരെ പുതിയ വളരെ പഴയ