Zygo-Ad

ഇരിട്ടിയിൽ അനധികൃതമായി ജോലി ചെയ്ത യെമൻ പൗരൻ അറസ്റ്റിൽ

 


ഇരിട്ടി: ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേലിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇരിട്ടി എസ്ഐ ഷറഫുദ്ധീനും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വിദേശ പൗരനായ ഇയാൾ വിസയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുകയായിരുന്നു. 2022-ൽ തന്നെ ഇയാളുടെ യാത്രാ രേഖകളുടെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



വളരെ പുതിയ വളരെ പഴയ