മട്ടന്നൂർ: ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെടും. ഏപ്രിൽ 24, 25 (വെള്ളി, ശനി) തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മട്ടന്നൂർ, ഇരിട്ടി മുനിസിപ്പാലിറ്റികളിലും മയ്യിൽ, കൊളച്ചേരി, നാറാത്ത്, കീഴല്ലൂർ, തില്ലങ്കേരി, പായം എന്നീ പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങുക. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾ ജലം കരുതലോടെ ഉപയോഗിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
