Zygo-Ad

പാഴ് വസ്തുക്കൾക്കൊപ്പം പോയ സ്വർണാഭരണം തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ; മാതൃകയായി വസന്തയും അനിതയും

 


പെരളശ്ശേരി: അശ്രദ്ധമായി പാഴ്വസ്തുക്കളോടൊപ്പം നൽകിപ്പോയ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ മാതൃകയായി. പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പള്ളിയത്തുള്ള വീട്ടുടമയ്ക്കാണ് നഷ്ടപ്പെട്ട സ്വർണ്ണ കമ്മലുകൾ തിരികെ ലഭിച്ചത്.

വീട്ടിൽ നിന്നും ശേഖരിച്ച പാഴ്വസ്തുക്കൾ തരംതിരിക്കുന്നതിനിടയിലാണ് ഹരിതകർമ്മ സേനാംഗങ്ങളായ വസന്തയും അനിതയും സ്വർണ്ണാഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ വിവരം വീട്ടുടമയെ അറിയിക്കുകയും ആഭരണങ്ങൾ സുരക്ഷിതമായി തിരികെ ഏൽപ്പിക്കുകയുമായിരുന്നു. സേനാംഗങ്ങളുടെ സത്യസന്ധതയെയും ജാഗ്രതയെയും നാട്ടുകാർ അഭിനന്ദിച്ചു.

 

വളരെ പുതിയ വളരെ പഴയ