Zygo-Ad

കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിൽ വിഷു മഹോത്സവം ശനിയാഴ്ച മുതൽ പ്രത്യേക ചടങ്ങുകൾ ആരംഭിക്കും


കതിരൂർ:കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിൽ വിഷു മഹോത്സവത്തോടനുബന്ധിച്ചുള്ള വിശേഷാൽ ചടങ്ങുകൾ ശനിയാഴ്ച മുതൽ തുടങ്ങും. 

ഏപ്രിൽ 15ന് പുലർച്ചെ അഞ്ച് മണിക്ക് വിഷുക്കണി ദർശനവും തുടർന്ന് ഭക്തർക്കായി വിഷുക്കൈനീട്ടം നൽകലും നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നവഗ്രഹ പൂജയും ഞായറാഴ്ച പകൽ 12.30 മുതൽ രണ്ട് മണി വരെ തിരുവോണം ഊട്ടും നടക്കും. വിഷുദിനങ്ങളിൽ വലിയ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ