കൂത്തുപറമ്പ്: കേരളത്തിൽ വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 62-കാരിക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരിപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണത്തിലും ചികിത്സയിലുമാണ്.
പ്രദേശത്ത് നിലവിൽ കൊട്ടിയൂർ വൈശാഖ മഹോത്സവം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഉത്സവത്തിനെത്തുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന മുൻകരുതലുകൾ:
പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം
ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി തുടരുകയാണ്
shigella-confirmed-in-koothuparamba-muryad)
