Zygo-Ad

ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കേളകം ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു ജീവനക്കാർ അത്ഭുതകരമായാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചെ വനംവകുപ്പ് ജീവനക്കാർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് റാപ്പിഡ് റസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

ഈ പ്രദേശത്തെ സ്ഥിരം അക്രമിയായ മോഴയാനയാണ് വനം വകുപ്പിന്റെ വാഹനം തടഞ്ഞുനിർത്തി മറിച്ചിട്ടത്. ആനയുടെ മുന്നിൽപ്പെട്ട വാഹനം പെട്ടെന്ന് പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആന ജീപ്പിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം മറിഞ്ഞ ഉടൻ തന്നെ ജീവനക്കാർ പുറത്തുചാടി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


വളരെ പുതിയ വളരെ പഴയ