Zygo-Ad

കണിച്ചാറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കണിച്ചാർ: കണിച്ചാർ - കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന രണ്ടാം പാലത്തിൽ ശനിയാഴ്‌ച രാവിലെ കാറുകൾ കൂട്ടിയിടിച്ച് അപകടം. രാവിലെ 9.30ഓടെയായിരുന്നു സംഭവം നടന്നത്.

കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കൊട്ടിയൂർ സ്വദേശിയുടെ കാറും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാനാനിപൊയിൽ സ്വദേശിയുടെ വാഹനവുമാണ് രണ്ടാം പാലത്തിൽ വെച്ച് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ അല്പസമയം ഗതാഗത തടസ്സവുമുണ്ടായി.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്ന നിലയിലാണ്.


വളരെ പുതിയ വളരെ പഴയ