പിണറായി : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും പ്രമുഖ സഹകാരിയുമായിരുന്ന സി.ഷൺമുഖൻ്റെ 25ാം ചരമദിനം. പിണറായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് സുജിത് അദ്ധ്യക്ഷത വഹിച്ചു.
ഡി. സി സി ജന:സെക്രട്ടറി പുതുക്കുടി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡി.സി സി സെക്രട്ടറി രാജീവൻ. അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.ദിലീപ്.ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജൻ, സി.കെ.ഗോപാകൃഷ്ണൻ, ജിമേഷ് സി, സജീന്ദ്രൻ .വി.പി എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയും നടന്നു.
