Zygo-Ad

കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ പ്രവേശനം; ജൂൺ 30നകം അപേക്ഷിക്കണം

 


കൂത്തുപറമ്പ് ഗവൺമെന്റ് ഐ.ടി.ഐ യിലെ 2026 വർഷത്തെ പ്രവേശനത്തിനുള്ള എൻ.സി.വി.ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രേഗ്രാമിംഗ് അസിസ്റ്റൻ്റ് (COPA) എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ itiadmissions.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം സമീപത്തുള്ള ഏതെങ്കിലും ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ജൂൺ 30-നകം നേരിട്ട് ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0490-2364535 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. 

വളരെ പുതിയ വളരെ പഴയ