Zygo-Ad

കതിരൂരിൽ 13 ഗ്രാം എം.ഡി.എം.എ യുമായി നാല് പേർ പിടിയിൽ; കാറും കസ്റ്റഡിയിൽ

 


കതിരൂർ : വില്പനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 13 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞോളി ചോനാടം സ്വദേശി ജംഷീർ, മാടപീടിക പാറാലിലെ തൻസീർ, കണ്ണവം സ്വദേശി ഷഹീർ, മാടപീടിക സ്വദേശി റനിഒലിവർ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയോടെ കതിരൂർ നാലേ ഒന്നിൽ വെച്ചാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്.

കൂത്തുപറമ്പിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് കെ.എൽ 58 ജെ 2314 നമ്പർ ആൾട്ടോ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി ഡാൻസാഫ് (DANSAF) ടീമും കതിരൂർ പോലീസ് എസ്.ഐ ഹരിദേവും സംഘവും ചേർന്നാണ് വാഹനം തടഞ്ഞുനിർത്തി പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.


വളരെ പുതിയ വളരെ പഴയ