കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫിസറെ മർദിച്ചെന്ന പരാതിയിൽ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോകുലിനെ അക്കരെ കൊട്ടിയൂർ സന്നിധാനത്ത് വെച്ച് മർദിച്ച സംഭവത്തിൽ മട്ടന്നൂർ ചാവശ്ശേരി സ്വദേശി പവിഴം ഹൗസിൽ അമൃതേഷിനെ (25) ആണ് പോലീസ് പിടികൂടിയത്. വൈശാഖോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു അമൃതേഷ്.
ഔദ്യോഗിക ജോലിയിൽനിന്ന് അമൃതേഷിനെ എക്സിക്യുട്ടീവ് ഓഫീസർ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതേച്ചൊല്ലി ക്ഷേത്രത്തിൽ വെച്ച് ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് ഒടുവിൽ മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ് പരിക്കേറ്റ എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോകുൽ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
