കൂത്തുപറമ്പ് പുറക്കളം ഭാഗത്ത് പൊതുവഴിയിൽ മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പോലീസ് പിടിച്ചെടുത്തു. വളപട്ടണം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനമെന്ന് വ്യക്തമായിട്ടുണ്ട്. വളപട്ടണത്ത് വെച്ചാണ് ലോറി കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
