മട്ടന്നൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായി.
ഉളിയിൽ സ്വദേശിയായ നൗഷാദ്. കെ. കെ (48) ആണ് അറസ്റ്റിലായത്. ചാവശ്ശേരിയിൽ വെച്ച് കാർ പരിശോധന നടത്തിയപ്പോഴാണ് ഇയാളിൽ നിന്നും 1.752 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.
മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ യൂനുസ് സി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിപിഒമാരായ ധനേശൻ, ആദർശ്, മിഥുൻ, നിബിൻ എന്നിവരും ഈ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
