പെരളശേരി: ജൂണ്‍ 27 ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിച്ചത് ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍ വന്നു.
ഇതു പ്രകാരം അമ്പലം ജംഗ്ഷനില്‍ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ലാലി ടെക്സ്റ്റൈല്‍സില്‍ സമീപം പുതുതായി പണിത ബസ്റ്റോപ്പില്‍ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തു.
പാരീസ് ഹോട്ടലിനു മുൻവശം ഉണ്ടായിരുന്ന കണ്ണൂർ ഭാഗത്തേക്ക് യാത്രക്കാരെ കയറ്റിയിരുന്ന ബസ്സ് സ്റ്റോപ്പ് മുണ്ടലൂർ കുളത്തിന് സമീപം പുതുതായി പണിത ഷെല്‍ട്ടർ സമീപത്തേക്ക് മാറ്റിയിട്ടുണ്ട്.
കമാനത്തിന് ഉണ്ടായിരുന്ന കണ്ണൂർ ഭാഗത്ത് യാത്രക്കാരെ കയറ്റുന്ന ബസ് സ്റ്റോപ്പ് പഴയ ടാക്കീസിന് പരിസരത്ത് ടയർ കടക്ക് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. കമാനത്തിനു ഉണ്ടായിരുന്ന കൂത്തുപറമ്പ് ഭാഗത്തേക്ക് ആളുകളെ കയറ്റുന്ന ബസ്റ്റോപ്പ്. ഇനി മുതല്‍ പഴയ ശ്രീതിഭ ടാക്കീസ് പരിസരത്തുള്ള ഫർണിച്ചർ ഷോപ്പിന് സമീപത്തേക്ക് മാറ്റി.
പെരളശ്ശേരി ഹൈസ്കൂളിന് മുൻവശം കൂത്തുപറമ്പ് ഭാഗത്തേക്ക് ആളുകളെ കയറ്റുന്ന ബസ്റ്റോപ്പ് കെ കെ എസിന് മുൻവശം പുതുതായി പണിത ഷെല്‍ട്ടർ പരിസരത്തേക്ക് മാറ്റി.
ഐവർ കുളം വഴി ചക്കരക്കല്‍ റൂട്ടില്‍ അമ്പലം ജംഗ്ഷനില്‍ ഉണ്ടായിരുന്ന ബസ്റ്റോപ്പ് ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന പശ്ചാത്തലത്തില്‍ നീതി മെഡിക്കല്‍ സ്റ്റോറിന്റെയും ലോട്ടറി ഷോപ്പിൻ്റെയും ഇടയിലുള്ള ഭാഗത്തേക്ക് മാറ്റി.
അമ്പലം വഴി ചക്കരക്കല്ല് പോകുന്ന ബസ്സുകള്‍ യാത്രക്കാരെ ഇവിടെ നിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് ചക്കരക്കല്‍ പൊലിസ് അറിയിച്ചു.
