Zygo-Ad

മമ്പറം കമ്പനി മെട്ടയിൽ ഓവുചാലിലേക്ക് മലിനജലം തുറന്നുവിട്ട ഹോട്ടലിനെതിരെ ആരോഗ്യ വകുപ്പ് നടപടി

 


മമ്പറം കമ്പനി മെട്ടയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഒമാസിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിച്ചു. പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തുകയായിരുന്നു.

ഓവുചാലിൽ ഒഴുക്കിവിടുന്ന മലിനജലം ചേരിക്കൽ ഭാഗത്തൂടെ അഞ്ചരക്കണ്ടി പുഴയിലാണ് ചെന്നുചേരുന്നത് എന്ന് നാട്ടുകാർ പരാതിപ്പെട്ടു. മലിനജലം ഓവുചാലിലേക്ക് ഒഴുക്കിവിട്ട് പരിസര മലിനീകരണം ഉണ്ടാക്കിയതിന് ഹോട്ടൽ അധികൃതർക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ താഴെ പൂക്കോത്തും ഈ ഹോട്ടലിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു.

 

വളരെ പുതിയ വളരെ പഴയ