Zygo-Ad

വിജയോത്സവം 2026 ശ്രദ്ധേയമായി; ഉന്നതവിജയികളെയും സംസ്ഥാനതല നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു


ചെറുവാഞ്ചേരി: പാട്യം ഗോപാലൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചെറുവാഞ്ചേരിയിൽ എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ്, പ്ലസ് ടു ഉന്നത വിജയികൾ, എസ്.പി.സി. സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി, സി.എം. കിഡ്സ് യു.പി പദ്ധതിയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ അനുമോദിക്കുന്ന വിജയോത്സവം 2026 വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ കെ. ഷാജഹാൻ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. കെ. സമീർ അധ്യക്ഷത വഹിച്ചു. ചടങ്ങ് വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു.

 എസ്.എസ്.എൽ.സി.യിൽ ഫുൾ എ പ്ലസ് നേടിയവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എം.പി. അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

തുടർന്ന് പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. ബീന എസ്.പി.സി. സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും സി.എം. കിഡ്സ് യു പി പദ്ധതിയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. 

ചടങ്ങിൽ വാർഡ് മെമ്പറും എസ്.എം.സി. ചെയർമാനുമായ കെ. സുരേഷ് കുമാർ ആശംസാപ്രസംഗം നടത്തി. 

തുടർന്ന് ഇ.എം., സി. മഹമ്മുദ്, പി.കെ ദിവാകരൻ, പന്ന്യോടൻ ചന്ദ്രൻ, ആർ. വി. ശശിധരൻ, ശ്രീഷ്മ കെ.കെ. പി അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ജിതേഷ് ജെ. നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ