Zygo-Ad

മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിലും പെരളശ്ശേരിയിലെ ബാവോഡ് ഈസ്റ്റിലും ഡ്രൈ ഡേയും പ്രാദേശിക അവധിയും പ്രഖ്യാപിച്ചു


സപ്തംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ, പെരളശ്ശേരി പഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് വാർഡുകളിൽ വോട്ടെടുപ്പ് ദിനമായ തിങ്കളാഴ്ച വൈകുന്നേരം ആറ് മണി വരെയും വോട്ടെണ്ണൽ ദിനമായ 29നും ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളും അടച്ചിടാൻ ഉത്തരവിട്ടു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ രണ്ട് നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിനമായ സപ്തംബർ 28ന് പ്രാദേശിക അവധി നൽകിയിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ