Zygo-Ad

ഹജ്ജ് 2027: സംസ്ഥാനതല ഒന്നാംഘട്ട സാങ്കേതിക പഠന പരിശീലന ക്ലാസുകൾക്ക് തുടക്കമായി


മട്ടന്നൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2027 ലെ ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ചവർക്കും വെയ്റ്റിംഗ് ലിസ്റ്റിൽ 3000 വരെ ഉൾപ്പെട്ടവർക്കുമായുള്ള സംസ്ഥാനതല ഒന്നാംഘട്ട സാങ്കേതിക പഠന പരിശീലന ക്ലാസുകൾ ആരംഭിച്ചു. മട്ടന്നൂർ കളറോട് സീൽ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

ഹജ്ജ് കമ്മിറ്റി അംഗം ഒ.വി. ജാഫർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുക്കം ഉമർ ഫൈസി, ശംസുദ്ദീൻ അരിഞ്ചിറ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നിസാർ അതിരകം, ഗഫൂർ നടുവനാട്, മഹറൂഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി സുബൈർ ഹാജി പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ താജുദ്ദീൻ മട്ടന്നൂർ, അൻസാരി തില്ലങ്കേരി, ഹാരിസ് അബ്ദുൽ ഖാദർ ഹാജി, മട്ടന്നൂർ നഗരസഭ കൗൺസിലർ പി.പി. അബ്ദുൽ ജലീൽ, ഇബ്രാഹിം മുണ്ടേരി, മഹമൂദ് അള്ളാങ്കുളം, റസാഖ് മണക്കായ് എന്നിവർ പങ്കെടുത്തു. പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ആദ്യ ദിന ക്ലാസിൽ പങ്കെടുത്തത്.

മറ്റു മണ്ഡലങ്ങളിലെ പരിശീലന സമയക്രമം:

സെപ്റ്റംബർ 20: കൂത്തുപറമ്പ് മണ്ഡലത്തിലുള്ളവർക്ക് പാനൂർ കൈവേലിക്കൽ എം.ഇ.എസ് പബ്ലിക് സ്കൂളിലും, തലശ്ശേരി, ധർമ്മടം മണ്ഡലങ്ങളിലുള്ളവർക്ക് തലശ്ശേരി ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിലും ക്ലാസുകൾ നടക്കും.

സെപ്റ്റംബർ 22: പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ ഹാജിമാർക്കായി തളിപ്പറമ്പ് നന്മ ഓഡിറ്റോറിയത്തിൽ പരിശീലനം സംഘടിപ്പിക്കും.

സെപ്റ്റംബർ 23: അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിലെ ഹാജിമാർക്കായി കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ക്ലാസുകൾ നടക്കും.



വളരെ പുതിയ വളരെ പഴയ