Zygo-Ad

കതിരൂർ സ്കൂളിൽ എൻഎസ്എസ് ദിനാചരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു


കതിരൂർ ഗവ. എച്ച്എസ്എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി പ്രിൻസിപ്പൽ ഡോ. ബിനോയ് എൻ ജെ ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസിന് സീനിയർ പോലീസ് ഓഫീസർ സുകേഷ് സി കെ നേതൃത്വം നൽകി.

ചടങ്ങിനോടനുബന്ധിച്ച് നടന്ന തൂഫാൻ കമാന്റോസ് മെഗാ വാക്കത്തോൺ കതിരൂർ പോലീസ് എസ് ഐ ജിഷ്ണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ പി കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സീന ടി, വിഎച്ച്എസ് പ്രിൻസിപ്പൽ പ്രിയ കെ, ദിവ്യ, രജീഷ്, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് അസ്അദ്, റിഷ്വിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ