Zygo-Ad

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണം: യു.ഡി.എഫ്. ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി


കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ രൂക്ഷമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ്. ചെയർമാൻ വി.ബി. അഷ്റഫിന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.

ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാരണം ദിവസേന എത്തുന്ന നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലാകുന്നത്. ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്ന് മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ് കോട്ടയാൻ, ലാലു കൈലാസ്, കെ. സജിത് കുമാർ തുടങ്ങിയ യു.ഡി.എഫ്. നേതാക്കളും സംഘത്തിലുണ്ടായിരുന്നു.



വളരെ പുതിയ വളരെ പഴയ