കൂത്തുപറമ്പ്: 'സ്വച്ഛത ഹി സേവ' ഒരു മാസം നീണ്ടുനിൽക്കുന്ന ശുചിത്വ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയും കെ.എം.സി. ആശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർക്കായാണ് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. ഷിജിത്ത് നിർവ്വഹിച്ചു. ശുചിത്വ മേഖലയിൽ നിരന്തരം പ്രവൃത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും ആവശ്യമായ മരുന്നുകളും നൽകി. ചടങ്ങിൽ നഗരസഭാ ജനപ്രതിനിധികൾ, കെ.എം.സി. ആശുപത്രി അധികൃതർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
