Zygo-Ad

പെരളശ്ശേരി പഞ്ചായത്തിലെ കീഴത്തൂർ പാലം ബോട്ട് ജെട്ടിക്ക് സമീപം മത്സ്യ വിത്തുകൾ നിക്ഷേപിച്ചു

 


കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പെരളശ്ശേരി പഞ്ചായത്തിലെ കീഴത്തൂർ പാലം ബോട്ട് ജെട്ടിക്ക് സമീപം അഞ്ചരക്കണ്ടി പുഴയിൽ മത്സ്യവിത്തുകൾ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുരിയൻ നിർവഹിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് രണ്ട് ലക്ഷത്തോളം കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്. ശുദ്ധജല ജലാശയങ്ങളിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയും ഉപ്പുവെള്ള പ്രദേശങ്ങളിൽ കരിമീൻ, ചെമ്മീൻ എന്നിവയുടെ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷത വഹിച്ചു. പൊതുജലാശയങ്ങളിൽ മത്സ്യ ലഭ്യത ഉറപ്പുവരുത്തുകയും മത്സ്യബന്ധനം ഉപജീവനമാക്കിയ തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

 

വളരെ പുതിയ വളരെ പഴയ