Zygo-Ad

അഞ്ചരക്കണ്ടി പട്ടത്താരി കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാതെ അധികൃതർ

 


അഞ്ചരക്കണ്ടി പട്ടത്താരി കനാൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസവും ആശ്രയിക്കുന്ന ഈ റോഡിന്റെ വേങ്ങാട് പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗമാണ് പൂർണ്ണമായും തകർന്നു കിടക്കുന്നത്. അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിലുള്ള ഭാഗം ടാർ ചെയ്തിട്ടുണ്ടെങ്കിലും, വേങ്ങാട് പഞ്ചായത്ത് പരിധിയിലെ റോഡ് വർഷങ്ങളായി വലിയ അവഗണനയിലാണ്.

ചെളിയും കുഴികളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുന്ന സാഹചര്യമാണുള്ളത്. പല ഇരുചക്രവാഹന യാത്രക്കാരും ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. കൂടാതെ തെരുവ് വിളക്കുകൾ ഇല്ലാത്തതും രാത്രികാലങ്ങളിൽ മാലിന്യം തള്ളലും സാമൂഹ്യവിരുദ്ധരുടെ ശല്യവും പ്രദേശത്ത് വർദ്ധിച്ചുവരികയാണ്. വർഷങ്ങളായി തുടരുന്ന ഈ യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 

വളരെ പുതിയ വളരെ പഴയ