Zygo-Ad

കൂത്തുപറമ്പിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


കൂത്തുപറമ്പ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കൂത്തുപറമ്പ് മാറോളിഘട്ടിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.പി.സി.സി. ട്രഷറർ വി.എ. നാരായണൻ നിർവഹിച്ചു.

ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ രാജ്യത്തിന് ഇന്ദിരാഗാന്ധി നൽകിയ സേവനങ്ങളെയും ഭരണമികവിനെയും നേതാക്കൾ അനുസ്മരിച്ചു.



വളരെ പുതിയ വളരെ പഴയ