Zygo-Ad

കണ്ണവം ഗവ.ടിമ്പർ ഡിപ്പോയിൽ തടി ലേലം നവംബർ രണ്ടിന്

 


കണ്ണവം :വനം വകുപ്പിൻ്റെ കണ്ണൂർ കൂത്തുപറമ്പ് കണ്ണവം ഗവ.ടിമ്പർ ഡിപ്പോയിലെ തടി ലേലം നവംബർ രണ്ടിന് നടക്കും. കണ്ണവം റെയ്ഞ്ചിലെ 1961 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികളും ആഞ്ഞിലി, മഹാഗണി, മഞ്ഞക്കടമ്പ്, മരുത്, പൂവ്വം എന്നീ മറ്റിനം തടികളും ലേലത്തിൽ വെക്കും. കൂടാതെ ഡിവിഷൻ ഓഫീസ് കോമ്പൗണ്ട് കണ്ണൂർ, പാലയത്തുവയൽ യുപി സ്കൂൾ കണ്ണവം എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തേക്ക്, മഹാഗണി തടികളും വിൽപ്പനയ്ക്കുണ്ട്.

ഓൺലൈൻ വഴി നടത്തുന്ന ലേലത്തിൽ പങ്കെടുക്കുന്നവർ കണ്ണവം ഗവ.ടിമ്പർ ഡിപ്പോയിൽ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷനായി പാൻകാർഡ്, [Aadhaar Redacted], ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0490-2302080, 8547602859 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ