Zygo-Ad

കൂത്തുപറമ്പ് മണ്ഡലത്തിൽ പുഴയോര സംരക്ഷണത്തിന് 22.91 കോടി രൂപയുടെ പദ്ധതി


കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂർ നഗരസഭയിലും മൊകേരി പഞ്ചായത്തിലും പുഴയോര സംരക്ഷണത്തിനായി 22.91 കോടി രൂപയുടെ വികസന പദ്ധതികൾ തയ്യാറാക്കി. 11 പ്രധാന പ്രവൃത്തികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ എസ്റ്റിമേറ്റിനെക്കുറിച്ച് ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു.

പാനൂർ നഗരസഭാ പരിധിയിലെ നാല് പ്രവൃത്തികൾക്കായി 15.48 കോടി രൂപയും മൊകേരി പഞ്ചായത്തിലെ ഏഴ് പ്രവൃത്തികൾക്കായി 7.43 കോടി രൂപയുമാണ് പദ്ധതി തുകയായി കണക്കാക്കിയിരിക്കുന്നത്.

കാലവർഷ സമയത്ത് പുഴയോരങ്ങൾ ഇടിഞ്ഞ് സമീപത്തെ വീടുകൾക്കും റോഡുകൾക്കും ഭീഷണിയുയർത്തുന്നത് തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഈ പ്രവൃത്തികൾക്ക് മുൻഗണന നൽകും. വികസന സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് എസ്റ്റിമേറ്റ് പൂർത്തിയാക്കിയത്.

പുഴയോരങ്ങളിൽ ശക്തമായ സംരക്ഷണഭിത്തി നിർമിക്കുക, പുഴകളുടെ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കുക, അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുക, പുഴകളുടെയും കൈവഴികളുടെയും വീണ്ടെടുപ്പ് നടത്തുക തുടങ്ങിയ പ്രധാന പ്രവൃത്തികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.



വളരെ പുതിയ വളരെ പഴയ