Zygo-Ad

കൂത്തുപറമ്പ് പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

 


കൂത്തുപറമ്പ്: കൂത്തുപറമ്പ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. പികെ പ്രവീൺ എംഎൽഎ ആണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്.

കൂത്തുപറമ്പുകാരുടെ ഏറെകാലത്തെ സ്വപ്ന പദ്ധതിയാണ് ഇതിലൂടെ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. ബസ് സ്റ്റാൻഡ് നിർമ്മാണ പദ്ധതിക്ക് 2026-27 വർഷത്തെ സംസ്ഥാന ബജറ്റിൽ ടോക്കൻ തുക വകയിരുത്തിയിട്ടുണ്ട്. ഫണ്ട് ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന ആവിഷ്കൃത ഫണ്ടുകൾ ഉപയോഗപ്പെടുത്തിയോ കിഫ്ബി വഴിയോ എസ്പിവി മുഖേനയോ പദ്ധതി നടപ്പാക്കുന്ന കാര്യവും സർക്കാർ ആലോചിച്ചു വരുന്നു.


ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ നഗരത്തിന്റെ കണ്ണായ സ്ഥലത്ത് നഗരസഭ 10.75 ഏക്കർ ഭൂമി ഏറ്റെടുത്ത് സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത കാരണം നിർമ്മാണം മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിഷയം നിയമസഭയിൽ എത്തിയത്. കണ്ണൂർ വിമാനത്താവളം, വ്യവസായ കേന്ദ്രം, മൾട്ടി സ്പെഷ്യാലിറ്റി ഗവൺമെന്റ് താലൂക്ക് ആശുപത്രി എന്നിവയോട് അടുത്തു കിടക്കുന്നതും മൈസൂരു, ബംഗളൂരു, ഊട്ടി ഉൾപ്പെടെ അന്തർസംസ്ഥാന ബസ് റൂട്ടുകൾ ഉള്ളതുമായ കൂത്തുപറമ്പിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ബസ് ടെർമിനൽ നിർമ്മിക്കുന്നത് ഈ മേഖലയുടെ വികസന വളർച്ചയ്ക്ക് വലിയ കുതിപ്പേകും.



വളരെ പുതിയ വളരെ പഴയ