Zygo-Ad

മലബാർ കാൻസർ സെന്ററിലേക്ക് രക്തം നൽകാൻ ക്യാമ്പൊരുക്കി കതിരൂർ സ്കൂൾ എൻ എസ് എസ്

 


കതിരൂർ: കതിരൂർ ഗവ. എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂനിറ്റ് സൗഖ്യ കേരളം പദ്ധതിയുടെ ഭാഗമായി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ് നെയ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിനോയ് എൻ.ജെ അധ്യക്ഷത വഹിച്ചു. ഡോ. മോഹൻദാസ് ബോധവൽക്കരണ ക്ലാസ് എടുത്തു.

വാർഡ് മെമ്പർ പ്രസീല, പി.ടി.എ. വൈസ് പ്രസിഡണ്ട് അജിത്ത് കാരായി, എച്ച്.എം. സീന, പ്രോഗ്രാം ഓഫീസർ ഫൈസൽ പി.കെ, ദിവ്യ, ഫാത്തിമ എ, പാർവ്വണ ഒ.എസ് എന്നിവർ സംസാരിച്ചു.

എം.സി.സി യിലെ അരുൺ കെ.വി, സബീഷ് പി, ഷാനിമ, സഞ്ജയ്, രാജീവൻ കാരായി, ലിയ സലിം, വളണ്ടിയർ ലീഡർമാരായ റിഷ് വിൻ റോഷിത്ത്, അനൗഷ്ക, ശിവനന്ദ, റിഗ്വേദ് വി. ഷാജി, ജയശങ്കർ, ഫാത്തിമ വി.പി, മയൂഖ, സായ് പ്രേം, ആദിൽ, റം ദിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ