കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കണ്ണവം റേഞ്ച് ഓഫീസിന് സമീപവും അതിൽ നിന്ന് അഞ്ഞൂറ് മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുൻപ് രാത്രി സ്റ്റീൽ ബോംബുകൾ പൊട്ടിത്തെറിച്ചത്.
സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയത്. സ്ഫോടനം നടന്ന രണ്ട് സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ കണ്ണവം ജംഗ്ഷനിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കുകയും സമീപ പ്രദേശങ്ങളിൽ കനത്ത പെട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
