കൂത്തുപറമ്പ്: കൂത്തുപറമ്പ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു . പി.കെ പ്രവീൺ എം.എൽ.എയാണ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചത് .
ബസ് സ്റ്റാൻഡ് നിർമ്മാണ പദ്ധതിക്ക് 2026-27 വർഷത്തെ സംസ്ഥാന ബജറ്റിൽ ടോക്കൻ തുക വകയിരുത്തിയിട്ടുണ്ട് . കിഫ്ബി വഴിയോ മറ്റ് പദ്ധതികൾ മുഖേനയോ ഫണ്ട് ലഭ്യമാക്കുന്നത് സർക്കാർ ആലോചിച്ചു വരുന്നു . നഗരത്തിൽ പദ്ധതിക്കായി 10.75 ഏക്കർ ഭൂമി നഗരസഭ ഏറ്റെടുത്തിട്ടുണ്ടെന്നും ഇതിന്റെ നിർമ്മാണ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി
