Zygo-Ad

ശക്തമായ കാറ്റിലും മഴയിലും കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ വാഴകൃഷി നശിച്ചു


കൂത്തുപറമ്പ് (കണ്ണൂർ): ശക്തമായ കാറ്റിലും മഴയിലും കൂത്തുപറമ്പ് തൊക്കിലങ്ങാടി വയലിലെ വാഴകൃഷി വ്യാപകമായി നശിച്ചു. പ്രദേശത്തെ കർഷകർ കൃഷി ചെയ്ത മുന്നൂറോളം കുലച്ച വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണ് നശിച്ചത്.

രാജൻ ഇക്കിലിശ്ശേരി, പി. രമ, എ.പി. പവിത്രൻ, പുഷ്പ ഒറോക്കണ്ടി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. വിളവെടുപ്പിന് പാകമായ വാഴകൾ ഉൾപ്പെടെ നശിച്ചത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തണമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ